IndiaLatest

ബോയ്‌ലർ പൊട്ടിത്തെറിച്ചു; 6 മരണം; 12 പേർക്ക് പരിക്ക്

“Manju”

പാറ്റ്‌ന: ബീഹാറിലെ ഒരു ഫാക്ടറി ബോയ്‌ലർ സ്‌ഫോടനത്തിൽ 6 പേർക്ക് ദാരുണാന്ത്യം. 12 പേർക്ക് പരിക്കേറ്റു. ന്യൂഡിൽസ് ഉണ്ടാക്കുന്ന മുസഫർപൂരിലെ ഫാക്ടറിയിലാണ് അത്യാഹിതം ഉണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന എല്ലാവരേയും പുറത്തെത്തിച്ചതായും അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.
ഫാക്ടറിയിൽ എത്രപേർ ജോലിചെയ്തിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. മരണപ്പെട്ടവർ ആരാണെന്നും തരിച്ചറിഞ്ഞിട്ടില്ല. അതിശക്തമായ സ്‌ഫോടനമാണ് നടന്നതെ്ന്ന് പരിസരവാസികൾ പറഞ്ഞു. 5 കിലോമീറ്റർ ദൂരത്തിൽ വരെ ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അഞ്ച് അഗ്നിശമന സേനാ വിഭാഗങ്ങളെത്തിയ ശേഷമാണ് തീ അണയ്‌ക്കാനായത്. സ്‌ഫോടനം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Back to top button