Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി മുപ്പത്തിനാല് ലക്ഷം കടന്നു

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി മുപ്പത്തിനാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ 39.71 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടിയോട് അടുത്തു. മരണസംഖ്യ 6.20 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 48 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1005 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളം 3,04,11,634 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 61,588 പേര്‍ രോഗമുക്തി നേടി. 96.97 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. വിവിധ സംസ്ഥാനങ്ങളിലായി 5,23,257 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 3,99,459 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. 33,57,16,019 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.

Related Articles

Back to top button