IndiaLatest

സാനിയ – അങ്കിത സഖ്യത്തിന് ആശംസയറിയിച്ച്‌ കായികമന്ത്രി കിരണ്‍ റിജ്ജു

“Manju”

ഡല്‍ഹി ;ടോക്കിയോ ഒളിമ്പിക്സ് ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌, സാനിയ മിര്‍സാ – അങ്കിതാ റെയ്ന സഖ്യം മത്സരിക്കും. വ്യാഴാഴ്ചയാണ് ഔദ്യോഗികമായി ഇതിനുള്ള സ്ഥിരീകരണം വന്നത്. ഇത് സാനിയയുടെ നാലാമത്തെ ഒളിമ്പിക്സാണ്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിഞ്ജു സാനിയ – അങ്കിത ജോടിയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

തന്റെ നാലാമത്തെ ഒളിമ്പിക്സിനു വേണ്ടി തയ്യാറെടുക്കുന്ന സാനിയ മിര്‍സയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സാനിയ – അങ്കിത സഖ്യത്തെ ഓര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഇടവരട്ടെ എന്നും മന്ത്രി പറഞ്ഞു. അങ്കിത റെയ്നയുടെ ആദ്യ ഒളിമ്പിക്സ്‌ പോരാട്ടമാണിത്. ഈ മത്സരത്തോടുകൂടി നാല് ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന അപൂര്‍വറെക്കാഡും സാനിയ മിര്‍സ സ്വന്തമാക്കിയിരിക്കുകയാണ്.

Related Articles

Back to top button