IndiaLatest

രവി തേജയ്ക്കൊപ്പം ഉണ്ണി മുകുന്ദനും; വരുന്നു തെലുങ്ക് ചിത്രം ‘കില്ലാടി’

“Manju”

ഹൈദരാബാദ്: മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും മിന്നുന്ന താരമാണ് മലയാളികളുടെ പ്രിയങ്കരനായ യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജ നായകനാവുന്ന കില്ലാടി എന്ന ചിത്രത്തിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍. രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡിംപിള്‍ ഹ്യാട്ടിയാണ് നായിക. സത്യനാരായണ കൊനേരുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജനത ഗാരിയേജ് ,ഭാഗമതി എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് കില്ലാടി . ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അര്‍ജുന്‍ സര്‍ജ്ജ, മുരളി ശര്‍മ്മ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Articles

Back to top button