IndiaLatest

മഹാരാഷ്ട്രയിലെ കെമിക്കൽ പ്ലാന്റിൽ സ്‌ഫോടനം; അഞ്ച് തൊഴിലാളികള്‍ക്ക് പരിക്ക്‌

“Manju”

മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ഒരു കെമിക്കൽ പ്ലാന്റിലെ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ബോയ്‌സാർ വ്യവസായ മേഖലയിലെ ഒരു കെമിക്കൽ കമ്പനിയുടെ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ശേഷം പൊള്ളലേറ്റ അഞ്ച് തൊഴിലാളികളെ ആശുപത്രിയിലേക്ക് അയച്ചു.
സ്‌ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ചികിത്സയ്ക്കായി ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ”ബോയിസർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

Back to top button