KeralaLatestMalappuram

തിരൂരങ്ങാടിയിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച അപകടത്തിൽ ചികിത്സയിലായിരുന്ന 2 പേർ മരിച്ചു

“Manju”

പി.വി.എസ്

മലപ്പുറം: തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിനും കക്കാടിനും ഇടയിൽ തൂക്കുമരം ഇറക്കത്തിലെ വളവിൽ കഴിഞ്ഞ ദിവസം ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേർ മരിച്ചു. ചെമ്മാട്ടെ ടാക്സി കാർ ഡ്രൈവറായിരുന്ന കോട്ടക്കൽ പൊന്മള പള്ളിപ്പടി സ്വദേശി കണ്ടം കുളം ഭാസ്കരൻ എന്ന രാജൻ (60), ചെമ്മാട് ആസാദ് നഗർ പറമ്പൻ ഹംസ എന്നിവരാണ് മരിച്ചത്. രാജൻ ഇന്നലെ ഉച്ചയ്ക്കും ഹംസ ഇന്നുമാണ് മരിച്ചത്. ടിപ്പർലോറി നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകളിൽ ഇടിച്ചിരുന്നു.

 

Related Articles

Back to top button