KeralaLatest

വനിതാ സംവിധായകരെ കണ്ടെത്താന്‍ തിരക്കഥ ശില്പശാല തുടങ്ങി

“Manju”

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ വനിത ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതാ, ചലച്ചിത്ര സംവിധായകരെ കണ്ടെത്താനായി നടത്തുന്ന തിരക്കഥാരചന ശില്‍പ്പശാലയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.
സ്ത്രീ സാന്നിധ്യം കൂടുതലായി ക്യാമറക്ക് മുന്നിലാണ് ഇന്നും കാണുന്നതെന്നും സര്‍ക്കാറിന്റെ ഇത്തരം പദ്ധതികള്‍ ചലച്ചിത്ര രംഗത്ത് സാങ്കേതിക പ്രവര്‍ത്തകരായി കൂടുതല്‍ വനിതകള്‍ മുന്നോട്ട് വരുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രന്‍, ആര്‍. നിശാന്തിനി എന്നിവര്‍ സംസാരിച്ചു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ സ്വാഗതവും മാനേജിങ് ഡയറക്ടര്‍ എന്‍. മായ നന്ദിയും പറഞ്ഞു.
ശില്‍പശാലയില്‍ പങ്കെടുക്കുന്നവരുമായി ചലച്ചിത്ര സംവിധായക അപര്‍ണ സെന്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. സംവിധായക എന്ന നിലയില്‍ തുടക്കം കുറിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന സമയത്ത് ശശി കപൂര്‍ നിര്‍മാതാവായി മുന്നോട്ട് വന്നതുകൊണ്ടാണ് തനിക്ക് ആദ്യ സിനിമ ഒരുക്കാന്‍ കഴിഞ്ഞതെന്ന് അപര്‍ണാ സെന്‍ പറഞ്ഞു. സത്യജിത് റേയും കുടുംബാംഗങ്ങളും നല്‍കിയ പിന്തുണ സഹായകമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരക്കഥാകൃത്തും ചലച്ചിത്ര അദ്ധ്യാപകനുമായ അഞ്ചും രാജാബാലി ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കും.ഒപ്പം പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ള സംവിധായകരെ കണ്ടെത്തുവാനായി കെഎസ്‌എഫ്ഡിസി നടത്തുന്ന ശില്പ്പശാല എട്ടിന് ആരംഭിക്കും.

Related Articles

Back to top button