IndiaKeralaLatest

തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലേക്ക്

“Manju”

തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലേക്ക്. 132 സീറ്റുകളിലാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്. എഐഎഡിഎംകെ 101 സീറ്റിലും മക്കള്‍നീതി മയ്യം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.
ഇത്തവണ കൊളത്തൂര്‍ മണ്ഡലത്തില്‍വച്ചാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ ജനവിധി തേടിയത്. അവിടെ മികച്ച ലീഡാണ് സ്റ്റാലിനുള്ളത്. മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുകയാണ്യ കോയമ്ബത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ വിജയത്തിലേക്ക്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും ലീഡ് ചെയ്യുകയാണ്.
175 സീറ്റുകളില്‍ ഡിഎംകെ മത്സരിക്കുമ്ബോഴും അര ഡസനിലധികം പാര്‍ട്ടികളുമായി ശക്തമായ സഖ്യം ചേര്‍ന്നായിരുന്നു സ്റ്റാലിന്റെ നീക്കം. ഡിഎംകെയോടൊപ്പം കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎ എന്നീ കക്ഷികള്‍ നിലയുറപ്പിച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തോടെയായിരുന്നു സ്റ്റാലിന്റെ തിരഞ്ഞെടുപ്പു പ്രചാരണം.
പത്തുവര്‍ഷം ഭരിച്ച എഐഎഡിഎംകെയ്‌ക്കെതിരെ രൂപപ്പെട്ട ഭരണ വിരുദ്ധ വികാരവും ന്യൂനപക്ഷ വിഭാഗങ്ങളിലുള്‍പ്പടെയുണ്ടായ ബിജെപി വിരുദ്ധ മാനസികാവസ്ഥയും കൃത്യമായി വോട്ടാക്കി മാറ്റാന്‍ ഡിഎംകെയ്ക്കു കഴിഞ്ഞു

Related Articles

Check Also
Close
Back to top button