IndiaLatest

നീറ്റ്-യു.ജി. മെയ് 5ന്: അപേക്ഷ മാർച്ച്‌ 9 വരെ

“Manju”

 

▪️ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ മെയ് 5ന്. 5ന് ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 5.20 വരെയാണ് പരീക്ഷ.

വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് വൈകിട്ട് 5 വരെ പോത്തൻകോട് അക്ഷയയിലൂടെ അപേക്ഷ നൽകാം.

▪️9ന് രാത്രി 11.50 വരെയാണ് ഫീസ് അടയ്ക്കാനുള്ള അവസരം. ജനറൽ വിഭാഗത്തിനു 1700 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് തുടങ്ങിയവർക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു അടയ്‌ക്കേണ്ടത്. .

NEET UG അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ

1. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ (80% മുഖം വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്ന രീതിയിൽ).
2. ഒപ്പ്.
3. പോസ്റ്റ്കാർഡ് (4×6) വലുപ്പമുള്ള ഫോട്ടോ.
4. ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ.
5. അഡ്രസ് പ്രൂഫ് (ആധാർ/ബാങ്ക് പാസ്ബുക്ക്/സ്കൂൾ ഐഡി കാർഡ് etc.).
6. ഇമെയിൽ ഐഡി.
7. OTP ആവശ്യത്തിന് 2 മൊബൈൽ നമ്പർ.

അപേക്ഷാ ഫീസ് :
▫ ജനറൽ: ₹ 1,700/-
▫ ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ: ₹ 1,600/-
▫ എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/മൂന്നാം ലിംഗക്കാർ: ₹ 1,000/-

രാജ്യത്തെ എംബിബിഎസ് പ്രവേശ നത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്-യുജി.

Related Articles

Back to top button