KeralaLatest

ഭാവനയ്ക്ക് ജന്‍മദിനാശംസള്‍ നേര്‍ന്ന് മഞ്ജു വാരിയര്‍

“Manju”

ബെംഗളൂരുവില്‍ നിന്നു തൃശൂരിലെത്തി, ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ് മലയാളത്തിന്റെ പ്രിയനായിക ഭാവന. താരത്തിന് ജന്‍മദിനമായിരുന്നു ഇന്നലെ. ക്വാറന്റീനില്‍ ജന്‍മദിനമാശംസിക്കുന്ന പ്രിയതാരത്തിന് ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേരാണ് ആശംസകള്‍ നേരുന്നത്.

ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എന്നും എപ്പോഴും… എന്നാണ് മഞ്ജു വാരിയര്‍ ഭാവനയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ ആശംസ കുറിച്ചത്.

മെയ് 26 നാണ് ഭാവന കേരളത്തിലെത്തിയത്. കന്നഡ നടനും നിര്‍മാതാവുമായ നവീന്‍ ആണ് ഭാവനയുടെ ജീവിതപങ്കാളി.

Related Articles

Back to top button