LatestThiruvananthapuram

കേരള സംഗീത നാടക അക്കാദമിയുടെ മുസിരിസ് നാടകോത്സവം

“Manju”

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ അമേച്ചര്‍ നാടകോത്സവം കൊടുങ്ങല്ലൂരില്‍ നടക്കും. മുസിരിസ് പൈതൃക പദ്ധതിയുമായി സഹകരിച്ച്‌ മുസിരിസ് തീയ്യേറ്റര്‍ ‍ ഫെസ്റ്റ് – സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‍ നിന്നുള്ള അഞ്ചു നാടകങ്ങള്‍ അവതരിപ്പിക്കും. ഇരിക്കപിണ്ഡം കഥ പറയുന്നു (റിമംബറന്‍സ് തിയ്യേറ്റര്‍ ഗ്രൂപ്പ് വല്ലച്ചിറ – സംവിധാനം ശശിധരന്‍ നടുവില്‍), ജാരന്‍ (ബാക്ക് സ്റ്റേജ് കോഴിക്കോട് – സുവീരന്‍), തീണ്ടാരിപ്പച്ച (പ്രകാശ്കലാകേന്ദ്രം കൊല്ലം – ശ്രീജിത്ത് രമണന്‍), ദ വില്ലന്മാര്‍ (ലിറ്റില്‍ എര്‍ത്ത് തിയ്യേറ്റര്‍ കൊളത്തൂര്‍ മലപ്പുറം – അരുണ്‍ലാല്‍), 1947 നോട്ടൗട്ട് (അത് ലറ്റ് കായിക നാടക വേദി പാലക്കാട് – ശരത് രേവതി) എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

നാടകചര്‍ച്ചകള്‍, സെമിനാറുകള്‍, നാടക പ്രവര്‍ത്തകര്‍ക്ക് ആദരവ്, നാടകഗാനങ്ങളുടെ അവതരണങ്ങള്‍, നൃത്ത-സംഗീതനിശ, സോളോ നാടകാവതരണങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനപരിപാടികള്‍ നാടാകോത്സവത്തിന്റെ ഭാഗമായി നടക്കും. സംഘാടക സമിതി രൂപീകരണ യോഗം പുല്ലൂറ്റ് മുസിരിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു.

കേരള സംഗീത അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ എം.യു.ഷിനിജ, നഗരസഭ വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, അഡ്വ വി ഡി പ്രേംപ്രസാദ്, പ്രോഗ്രാം ഓഫീസര്‍ അനില്‍കുമാര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അമ്പാടി വേണു, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ്, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, ടി കെ രമേഷ് ബാബു, സി.എ.നസീര്‍ എന്നിവര്‍ പങ്കെടുത്തു.

ബെന്നിബഹനാന്‍ എംപി., ഇ ടി ടൈസണ്‍മാസ്റ്റര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്മാസ്റ്റര്‍, അമ്പാടിവേണു എന്നിവര്‍ രക്ഷാധികരികളായും അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ചെയര്‍മാനും കെ.ആര്‍.ജൈത്രന്‍ ജനറല്‍ കണ്‍വീനറും കെ രമേഷ്ബാബു, പി എം നൗഷാദ് എന്നിവര്‍ കോ-ഓഡിനേറ്റര്‍മാരും അഡ്വ അഷറഫ് സാബാന്‍ ട്രഷററുമായി 250 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

Related Articles

Back to top button