IndiaLatest

ബോധരഹിതയായ അമ്മയുടെ ജീവന്‍ രക്ഷിച്ച്‌ രണ്ടു വയസുകാരി

“Manju”

മൊറാദാബാദ് ;അപകടങ്ങള്‍ എന്താണെന്നു പോലും മനസിലാകാത്ത പ്രായത്തില്‍ രണ്ടു വയസുള്ള ഒരു പെണ്‍കുഞ്ഞ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദ് റെയില്‍വേ സ്റ്റേഷനില്‍ ബോധരഹിതയായ അമ്മയുടെ ജീവന്‍ രക്ഷിച്ച കുരുന്നിനെ അഭിന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ് സോഷ്യല്‍ ലോകം. അമ്മ ബോധരഹിതയായി കിടക്കുന്നത് ഒന്നും മനസിലാകാതെ ആ രണ്ടു വയസുകാരി ആദ്യം പേടിച്ച്‌ കരഞ്ഞെങ്കിലും, പെട്ടെന്നുതന്നെ എഴുന്നേറ്റ് അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ അരികിലെത്തി.

എന്നിട്ട് അവരുടെ കൈപിടിച്ച്‌ അമ്മയുടെ അരികിലെത്തിക്കുകയായിരുന്നു. എഎന്‍ഐ യുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച അമ്മയെ രക്ഷിക്കുന്ന, പിച്ചവച്ചു നടക്കുന്ന ഈ കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. അമ്മയ്ക്കരികില്‍ മറ്റൊരു പിഞ്ചു കുഞ്ഞുകൂടെയുണ്ടായിരുന്നു. റെയില്‍വേ പൊലീസ് ഉടന്‍ തന്നെ സ്ത്രീയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഉടനടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മനോജ് കുമാര്‍ അറിയിച്ചു.

Related Articles

Back to top button