Latest

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓള്‍റൗണ്ടര്‍

“Manju”

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസ്. താരത്തിന്റെ ഈ നീക്കം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡ് ഇക്കാര്യം ചര്‍ച്ചയ്ക്ക് വെച്ചെന്നും വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതില്‍ തീരുമാനമുണ്ടാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരങ്ങളും ബോര്‍ഡും തമ്മില്‍ പ്രശ്നം നിലനില്‍ക്കവേയാണ് മാത്യൂസിന്റെ വിരമിക്കല്‍ വാര്‍ത്തയും പുറത്തുവരുന്നത്. പുതിയ കരാര്‍ വ്യവസ്ഥയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ ഒപ്പു വയ്ക്കാത്ത സീനിയര്‍ താരങ്ങളില്‍ മുപ്പത്തിനാലുകാരനായ മാത്യൂസും ഉണ്ടായിരുന്നു.പിന്നീട് സീനിയര്‍ താരങ്ങള്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായെങ്കിലും ടൂര്‍ അടിസ്ഥാനമാക്കിയുള്ള കരാര്‍ മാത്രമേ നല്‍കാനാകുവെന്നാണ് ശ്രീലങ്കന്‍ ബോര്‍ഡ് മാത്യൂസ് ഉള്‍പ്പെടെയുള്ള താരങ്ങളോട് പറഞ്ഞത്. മാത്യൂസിനെ അടുത്തിടെ നടന്ന പരമ്പരകളിലെക്കൊന്നും ബോര്‍ഡ് പരിഗണിച്ചിരുന്നില്ല.

Related Articles

Back to top button