IndiaKeralaLatest

പ്രാർത്ഥനാ സങ്കല്പങ്ങളോടെ ചെയ്യൂരിൽ എജ്യൂക്കേഷൻ കോംപ്ലക്സിനും ഹോസ്പിറ്റൽ കം വെൽനസ് സെന്ററിനും ശിലാസ്ഥാപനം

“Manju”

ചെയ്യൂർ (ചെന്നൈ) : ശാന്തിഗിരി ആശ്രമം ചെന്നൈ ചെയ്യൂർ ബ്രാഞ്ചിൽ എജ്യൂക്കേഷൻ കോംപ്ലക്സും ഹോസ്പിറ്റൽ കം വെൽനസ് സെന്ററും ഉൾപ്പെടുന്ന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു. (29-01-2023 തങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിൽ ആശ്രമം ചെന്നൈ റീജ്യൺ ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി എജ്യൂക്കേഷൻ കോംപ്ലക്സിന്റെയും ഹോസ്പിറ്റൽ കം വെൽനസ് സെന്ററിന്റെയും ശിലാസ്ഥാപനം നടത്തി. സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി ആദ്യവാരം ചെന്നൈ ചെയ്യൂർ ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത സന്ദർശിച്ചിരുന്നവേളയിൽ ശാന്തിഗിരി ഹോസ്പിറ്റൽ കം വെൽനസ് സെന്ററിന്റെയും എജ്യൂക്കേഷൻ കോംപ്ലക്സിന്റെയും  അനുവാദം നല്കി.

ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ദർശനങ്ങളിലൂന്നി ഗുരുകുല സബ്രദായത്തിൽ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുക എന്ന സിദ്ധാന്തത്തിന്റെ പൂർത്തീകരണത്തിന് ഉതകുന്ന കർമ്മപദ്ധതികളായിരിക്കും ഇവിടെ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലക്ഷ്യമിടുക നിലവിൽ ശാന്തിഗിരിയുടെതായി സീനിയർ സെക്കന്ററി സ്കൂളും ആയുർവേദ മെഡിക്കൽ കോളേജ് സിദ്ധ മെഡിക്കൽ കോളേജ്, പാരാ മെഡിക്കൽ സയൻസസ്, സ്കിൽ ഡെവലപ്മെന്റിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് സഹായത്തോടെ ഡയൽഹിയിൽ തെറാപ്പി കോഴ്സ് എന്നിവയാണ് വിദ്യാഭ്യാസ രംഗത്ത് നടന്നു വരുന്നത്.

ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ നവ ആരോഗ്യധർമ്മ സിദ്ധാന്തത്തിന്റെ പൂർത്തീകരണവും ഭാരതീയ ചികിത്സാ സബ്രദായമായ ആയുർവേദം സിദ്ധം എന്നീ രംഗത്തിന്റെ പ്രചാരണത്തിനും വികസനത്തിനും ഉതകുന്ന കർമ്മപദ്ധതികളായിരിക്കും ഈ ഹെൽത്ത് കെയർ സെന്ററിന്റെ സംസ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ ശാന്തിഗിരി സിദ്ധമെഡിക്കൽ ഫാക്ക്വൽറ്റിയും ഗുരു ധർമ്മപ്രകാശ സഭാംഗവുമായ ഡോ. ജനനി ശ്യാമരൂപ ജ്ഞാന തപസ്വിനി, സ്വാമി സത്യചിത് ജ്ഞാനതപസ്വി, കെ.എസ്. പണിക്കർ, ഡോ.രാജേഷ് ശെൽവി, റീജ്യണൽ മാനേജർ പ്രഭു സി.ആർ., ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ആത്മബന്ധുക്കൾ എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button