IndiaLatest

അണികള്‍ക്ക് ആവേശമേകി പോളിംഗ് ബൂത്തില്‍ യോഗി ആദിത്യനാഥ്‌

“Manju”

ലഖ്‌നൗ: അണികള്‍ക്ക് ആവേശമേകി പോളിംഗ് ബൂത്തില്‍ നേരിട്ട് വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. വോട്ടിംഗിന് എത്തുന്നതിന് മുന്‍പ് യോഗി ഗോരഖ്പൂര്‍ പീഠത്തിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന്, അഭയകേന്ദ്രത്തിലെ പശുക്കള്‍ക്ക് ഭക്ഷണവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

10 ജില്ലകളിലായി 57 മണ്ഡലങ്ങളിലേക്കാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 676 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 2.14 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, പിസിസി പ്രസിഡന്റ് അജയ്കുമാര്‍ ലല്ലു, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്നിവരാണ് യുപിയില്‍ ജനവിധി തേടുന്നത്.

അതേസമയം, യുപിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ 18 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2004 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവാണ് ഗുന്നൗറില്‍ സമാനമായി ജനവിധി തേടിയത്. ഇപ്പോള്‍ ഈ ചരിത്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തിരുത്തിക്കുറിക്കുകയാണ്.

Related Articles

Back to top button