Kerala

കെഎസ്ആർടിസി ബം​ഗളുരു സർവ്വീസുകൾ ഞാറാഴ്ച മുതൽ

“Manju”

തിരുവനന്തപുരം; കേരളത്തിൽ നിന്നും ബം​ഗളുരുവിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച മുതലും ആരംഭിക്കും.

അന്തർ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക സർക്കാരിന്റെ കൊറോണ പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവ്വീസുകൾ വേണ്ടി വന്നാൽ കൂടുതൽ സർവ്വീസുകൾ നടത്തും.

ഈ സർവ്വീസുകൾക്കുള്ള സമയ വിവരവും, ടിക്കറ്റുകളും online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button