IndiaLatest

12-18 വരെ പ്രായമുള്ളവര്‍ക്ക് വാക്​സിനേഷന്‍ സെപ്​റ്റംബറില്‍ ആരംഭിക്കും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ സെപ്​റ്റംബര്‍ മുതല്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട് .സൈഡസ്​ വാക്​സിനാണ്​ നല്‍കുക. ഇതിന്​ അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന്​ ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ വ്യക്തമാക്കി .

അതെ സമയം സൈഡസ്​ വാക്​സിന് പിന്നാലെ കോവാക്​സിനും അനുമതി നല്‍കും. കൊവാക്​സിന്‍ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. സെപ്​റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വാക്​സിനേഷന്​ ഉപയോഗപ്പെടുത്താനാകുമെന്നാണ്​ വിദഗ്ധരുടെ പ്രതീക്ഷ . ജനുവരി- ഫെബ്രുവരിയില്‍ രണ്ടിനും 18 നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാനുമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി ഡോ. എന്‍.കെ അറോറ വ്യക്​തമാക്കി.

കോവിഡ്​ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന വിദഗ്‌ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളിലും വാക്സിനേഷന്‍ നടത്തുന്നത്​. എന്നാല്‍, കുട്ടികളെ കാര്യമായി വൈറസ് ബാധിക്കാനിടയില്ലെന്ന്​ പീഡിയാട്രിക്​ അസോസിയേഷന്‍ ഉള്‍പെടെയുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു .

Related Articles

Back to top button