KeralaKottayamLatest

കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച്‌ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത 100 വ​യ​സ്സുകാരന്‍ അന്തരിച്ചു.

“Manju”

ചെ​ങ്ങ​ന്നൂ​ര്‍: കോവിഡ് മഹാമാരിക്കു മുന്നില്‍ പൊരുതി ജയിച്ച നൂറു വയസ്സുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. മാ​ന്നാ​ര്‍ കു​ട്ട​മ്ബേ​രൂ​ര്‍ മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്​​റ്റേ​റ്റി​ന്​ സ​മീ​പം മം​ഗ​ല​ത്തേ​ത്ത് കാ​ട്ടി​ല്‍ പി.​ ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍ (100) ആണ് നി​ര്യാ​ത​നാ​യത്.
ചെ​റി​യ​നാ​ട് കൊ​ല്ല​ക​ട​വ് സ​ഞ്ജീ​വ​നി ആ​ശു​പ​ത്രി​ല്‍ കോ​വി​ഡ് രോ​ഗ​ചി​കി​ത്സ​ക്കു​ശേ​ഷം ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്തു ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.
മാ​ന്നാ​ര്‍ നാ​യ​ര്‍ സ​മാ​ജം സ്കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല കോ​ട​തി​യി​ല്‍ ദീ​ര്‍​ഘ​കാ​ലം സേ​വ​നം അ​നു​ഷ്​​ഠി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​റാ​യി മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ല്‍​നി​ന്ന് 1976ല്‍ ​വി​ര​മി​ച്ചു.
ഭാ​ര്യ: പ​രേ​ത​യാ​യ പി.​പി. രാ​ജ​മ്മ. മ​ക്ക​ള്‍: പ്ര​ഫ. കെ. ​ര​വീ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​ര്‍ (റി​ട്ട. പ്രി​ന്‍​സി​പ്പ​ല്‍, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് കോ​ള​ജ്), കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (റി​ട്ട. മാ​നേ​ജ​ര്‍.​അ​ലി​ന്‍​ഡ് സ്വി​ച്ച്‌ ഗി​യ​ര്‍ ഡി​വി​ഷ​ന്‍ ഫാ​ക്ട​റി, മാ​ന്നാ​ര്‍ ), കെ. ​സോ​മ​നാ​ഥ​ന്‍ നാ​യ​ര്‍ ( കു​ര​ട്ടി​ക്കാ​ട് പാ​ട്ട​മ്ബ​ലം ദേ​വീ​ക്ഷേ​ത്രം ദേ​വ​സ്വം മു​ന്‍ പ്ര​സി​ഡ​ന്‍​റ്), പ്ര​ഫ. കെ. ​രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍ (റി​ട്ട. പ്ര​ഫ. ഡി.​ബി. പ​മ്പ​കോ​ള​ജ്, പ​രു​മ​ല), കെ. ​വേ​ണു​ഗോ​പാ​ല്‍ (ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം മു​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍).

Related Articles

Back to top button