KeralaLatest

സംസ്ഥാനത്ത് സ്വര്‍ണപ്പണയ വായ്പകളില്‍ 70 ശതമാനം വര്‍ധന

“Manju”

ശ്രീജ.എസ്

കോവിഡ് കാലത്ത് സ്വര്‍ണ വില പവന് 40,000 കടന്നു. എന്നാല്‍ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെയും സ്വര്‍ണപ്പണയ വായ്പകളില്‍ വന്‍ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച്‌ മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഏഴ് മാസത്തെ കണക്കെടുത്താല്‍ മിക്ക ബാങ്കുകളുടെയും സ്വര്‍ണ പണയ വായ്പകളില്‍ 40 മുതല്‍ 70 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ. കേരളത്തിലെ ശാഖകള്‍ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വര്‍ണപ്പണയ വായ്പയായി നല്‍കിയിട്ടുള്ളത്. സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കണക്കാണിത്. 2019 സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തില്‍ 60 ശതമാനത്തിലധികം വര്‍ധനയുണ്ടായിട്ടുണ്ട്. ഇതിനു പുറമേ ബാങ്കിന്റെ കാര്‍ഷിക സ്വര്‍ണപ്പണയ വായ്പാ വിഭാഗത്തിലും മികച്ച പ്രതികരണമാണ് കോവിഡ് കാലത്തുണ്ടായത്. 55 ശതമാനത്തിലധികം വര്‍ധന കാര്‍ഷിക സ്വര്‍ണ വായ്പാ വിതരണത്തില്‍ രേഖപ്പെടുത്തി.

Related Articles

Back to top button