KeralaLatest

ഒവി വിജയന്‍ സ്മാരക നോവല്‍ പുരസ്ക്കാരം ടി ഡി രാമകൃഷ്ണന്

“Manju”

പാലക്കാട് : 2021 ലെ ഒവി വിജയന്‍ സ്മാരക  സമിതിയുടെ ഒ.വി.വിജയന്‍ സ്മാരക പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാസമാഹാരം, നോവൽ, യുവകഥ എന്നീ മൂന്ന് ഇനങ്ങളിലാണ് പുരസ്കാരങ്ങൾ നല്‍കുന്നത്.

ടി ഡി രാമകൃഷ്ണന്‍ ആണ് നോവല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. അദ്ദേഹത്തിന്റെ ‘മാമ ആഫ്രിക്ക’ എന്ന നോവലിനാണ് പുരസ്ക്കാരം. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.

കഥാപുരസ്ക്കാരം അംബികാസുതന്‍മാങ്ങാടിന്റെ ‘ചിന്നമുണ്ടിക്ക്’ ലഭിച്ചപ്പോള്‍ യുവകഥാ പുരസ്ക്കാരം അര്‍ജ്ജുന്‍ അരവിന്ദ് അര്‍ഹനായി.

Related Articles

Back to top button