IndiaLatest

ജിയോയെ പിന്നിലാക്കി എയര്‍ടെല്‍ ഒന്നാം സ്ഥാനത്ത്

“Manju”

ശ്രീജ.എസ്‌

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ റിലയന്‍സ് ജിയോയേക്കാള്‍ 300 ശതമാനം കൂടുതല്‍ വയര്‍ലെസ് വരിക്കാരെയാണ് ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയത്.
എയര്‍ടെല്‍ ജനുവരി മാസത്തില്‍ 58.9 ലക്ഷം പുതിയ വയര്‍ലെസ് വരിക്കാരെയാണ് ചേര്‍ത്തത്. അതേസമയം മുംബൈ ആസ്ഥാനമായുള്ള ജിയോയ്ക്ക് 19.5 ലക്ഷം പുതിയ വയര്‍ലെസ് വരിക്കാരെ മാത്രമാണ് ചേര്‍ക്കാന്‍‌ കഴിഞ്ഞത്.

ട്രായിയുടെ ഡേറ്റ പ്രകാരം ജിയോയുടെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ജനുവരിയില്‍ 41.07 കോടിയിലെത്തി. എയര്‍ടെലിന് ആകെ 34.46 കോടി വയര്‍ലെസ് വരിക്കാരുമുണ്ട്. ജനുവരിയില്‍ 1.74 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ എയര്‍ടെല്‍ പ്രതിമാസ വളര്‍ച്ചാ നിരക്കിലും ഒന്നാം സ്ഥാനത്താണ്.

എയര്‍ടെലിനും ജിയോയ്ക്കും പുറമേ ജനുവരിയില്‍ 17.1 ലക്ഷത്തിലധികം വയര്‍ലെസ് വരിക്കാരെ ചേര്‍ക്കാന്‍ വോഡഫോണ്‍ ഐഡിയ (വി) ക്കും കഴിഞ്ഞു. ട്രായ് ഡേറ്റ പ്രകാരം വിയുടെ മൊത്തം വരിക്കാര്‍ 28.59 കോടിയാണ്. ജനുവരി മാസത്തില്‍ 81,659 വയര്‍ലെസ് വരിക്കാരെയാണ് ബി‌എസ്‌എന്‍‌എല്‍ ചേര്‍‌ത്തത്. രാജ്യത്തെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഡിസംബറിലെ 115.37 കോടിയില്‍ നിന്ന് ജനുവരിയില്‍ 116.34 കോടിയായി.

Related Articles

Back to top button