KeralaLatest

സ്വര്‍ണ്ണമൊഴുകുന്ന കാട് : നാസ പുറത്ത് വിട്ടത് വിസ്മയിപ്പിക്കുന്ന ചിത്രം

“Manju”

സ്വര്‍ണ്ണമൊഴുകുന്ന കാട് , വിസ്മയിപ്പിക്കുന്ന ഈ ചിത്രം പുറത്ത് വിട്ടത് നാസയാണ് . നാസയുടെ ബഹിരാകാശ നിലയം പകര്‍ത്തിയ ഈ ചിത്രങ്ങളില്‍ ആമസോണിലെ വനത്തിലൂടെ ഒഴുകുന്ന നദിയ്‌ക്ക് സ്വര്‍ണ്ണനിറമാണ് കാണുന്നത് .

പെറുവിയന്‍ ആമസോണ്‍ കാടിന്റെ ചിത്രങ്ങള്‍ അടുത്തിടെയാണ് നാസ പകര്‍ത്തിയത് . അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ISS) നിന്നുള്ള ഒരു ബഹിരാകാശയാത്രികനാണ് ഈ ചിത്രം പകര്‍ത്തിയത്. ആമസോണില്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനുള്ള അനധികൃത ഖനനം നടക്കുന്നു, ഇത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ആശങ്കാജനകവുമാണ്.

ഇത് ആമസോണിന്റെ ഒരു ഭാഗം മാത്രമാണ്. പെറുവിലെ മാഡ്രെഡിദിയോസ് പ്രവിശ്യയിലൂടെ ഒഴുകുന്ന നദിയാണിത്. ഈ പ്രദേശം മുഴുവന്‍ നദികളും തടാകങ്ങളും താഴ്വരകളും നീരുറവകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. നാസ പകര്‍ത്തിയ ചിത്രത്തില്‍ ഇനാംബരി നദി ഇടതുവശത്തായി കാണപ്പെടുന്നു. ഇതുകൂടാതെ കാടിന് നടുവിലെ സ്വര്‍ണ്ണ നിറത്തിലുള്ള കുഴികള്‍ അനധികൃത ഖനനത്തെ സൂചിപ്പിക്കുന്നു. ഏകദേശം 15 കിലോമീറ്ററോളം നീളമുണ്ട് ഇതിന്.

.ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് പെറു. ഏറ്റവും വലിയ സ്വതന്ത്ര ഖനന കേന്ദ്രമാണ് മാഡ്രെഡിഡിയോസ്. ഈ ഖനനം മൂലം ആമസോണിന്റെ സന്തുലിതാവസ്ഥ താറുമാറാകുന്നു . സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയില്‍ മെര്‍ക്കുറി ഉപയോഗിക്കുന്നു. ഇതുമൂലം മെര്‍ക്കുറി മലിനീകരണവും വര്‍ധിച്ചുവരികയാണ്. ഈ വനത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇവിടെ വന്യ ജീവിതം നയിക്കുന്നുണ്ട് .

Related Articles

Back to top button