KeralaLatest

സ്ട്രോക്ക് സെന്റര്‍ ആരംഭിച്ചു

“Manju”

മേപ്പാടി : ജില്ലയിലെ ആദ്യത്തെ ‍സമ്പൂർണ്ണ സ്‌ട്രോക്ക് സെന്റര്‍ ഡി.എം. വിംസില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പക്ഷാഘാതംമൂലമുള്ള മരണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ട്രസ്റ്റി യു. ബഷീര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ബീനാ ജോസ്, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, ഗ്രാമപ്പഞ്ചായത്തംഗം പി.കെ. സലിം, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ഡോ. ആര്‍. പ്രതീഷ് ആനന്ദ്, ഡോ. സര്‍ഫറാജ് ഷെയ്ഖ് എന്നിവര്‍ പരിപാടിയില്‍ സംസാരിക്കുകയും ചെയ്തു .

Related Articles

Back to top button