InternationalLatest

മെയിന്‍റനന്‍സ് ബേസ് ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു

“Manju”

മനാമ: കോസ്റ്റ് ഗാര്‍ഡിന്റെ മാരിടൈം മെയിന്‍റനന്‍സ് ബേസ് പദ്ധതി ആഭ്യന്തരമന്ത്രി ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ സന്ദര്‍ശിച്ചു.കോസ്റ്റ് ഗാര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. നിരവധി ബോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന മറൈന്‍ ഡോക്ക്, കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ക്കും ബാര്‍ജുകള്‍ക്കുമുള്ള പ്രത്യേക വര്‍ക്ക്ഷോപ്പുകള്‍ എന്നിവയും ഒരുക്കുന്നുണ്ട്. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച്‌ ആഭ്യന്തരമന്ത്രി ചോദിച്ചറിഞ്ഞു. അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി ഏറെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. വേഗത്തിലുള്ള പ്രതികരണം, സുരക്ഷ സേവനങ്ങള്‍ നല്‍കുന്നതിലെ പ്രഫഷനലിസം എന്നിവ മെച്ചപ്പെടുത്തുന്നതിന് കോസ്റ്റ് ഗാര്‍ഡിനെ സഹായിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് മാരിടൈം മെയിന്‍റനന്‍സ് ബേസ് സ്ഥാപിക്കുന്നത്.

Related Articles

Back to top button