AlappuzhaKeralaLatest

സാങ്കേതിക വിദ്യയോട് ചേര്‍ന്ന് നിന്ന് പ്രതിസന്ധിയെ മറികടക്കണം: സ്വാമി ചിദാനന്ദപുരി

“Manju”

ആലപ്പുഴ: പ്രതിസന്ധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ സാങ്കേതിക വിദ്യയെ ഒപ്പം ചേര്‍ത്ത് നേരിടണമെന്ന് സ്വാമി ചിദാനന്ദപുരി. സമാജികമായി ഒന്നൊന്നായി പ്രതിസന്ധികള്‍ വരുകയാണ്. അതിന്റെ കൂടുതല്‍ ദോഷഫലങ്ങള്‍ അനുഭവിക്കുന്നത് കുട്ടികളാണ്. കുട്ടികളുടെ ലോകം മാറുന്നു. കാഴ്ച മാറുന്നു, മനോഗതി മാറുന്നു. വീക്ഷണം മാറുന്നു. നവ സാങ്കേതിക സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനു പകരം മികച്ചത് നല്‍കാനാണ് ശ്രദ്ധിക്കേണ്ടത്. ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സ്വാമി പറഞ്ഞു.
പ്രശ്‌നങ്ങള്‍ വരുമ്ബോള്‍ ഭയപ്പെട്ട് മാറിനില്‍ക്കുന്നതിനു പകരം അഭിമുഖീകരിക്കാന്‍ കെല്‍പ്പുള്ളവരായി കുട്ടികള്‍ മാറണം. ധര്‍മ്മത്തിന്റെ അടിത്തറയും ആചാര നിഷ്ഠയും ഉള്ളവരാണ് ഉത്തമ പൗരന്മാരായി മാറുക. കുട്ടികളായിരിക്കുമ്ബോള്‍ തന്നെ ഇക്കാര്യത്തില്‍ ശിക്ഷണം നല്‍കാനാകണം. ലക്ഷ്യത്തേയും പ്രവര്‍ത്തനത്തേയും അറിയാവുന്നവരായി കുട്ടികളെ വാര്‍ത്തെടുക്കുന്ന ബാലഗോകുലം പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാകണം. സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ലോകം മുഴുവന്‍ ഹിന്ദു ധര്‍മ്മ ശാസ്ത്രത്തിലേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു. യുക്തിയുടെ മുന്നില്‍ ഉത്തരം നല്‍കാനാകാതെ വിശ്വാസ മതങ്ങള്‍ ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തില്‍ ധര്‍മ്മത്തിന്റെ പ്രായോജികരായി തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയണം. സ്വാമി പറഞ്ഞു.

Related Articles

Back to top button