India

തമിഴ് നാട്ടിൽ വന്‍ കടല്‍ വെള്ളരി വേട്ട

“Manju”

തമിഴ്‌നാട് : തമിഴ്നാട്ടിൽ ഫോറസ്റ്റ് വകുപ്പ് 500 കിലോ കടൽ വെള്ളരി പിടികൂടി. രാമനാഥപുരം ജില്ലയിൽ നിന്ന് കടൽ വെള്ളരിയുമായി രാമേശ്വരത്തേക്ക് പോകുകയായിരുന്ന ബോട്ട് സഹിതം വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്

നാലു ദിവസം മുൻപ് ഇവിടെ നിന്ന് 1,200 കിലോഗ്രാം നിരോധിത കടൽ വെള്ളരി പിടിച്ചെടുത്തിരുന്നു . ഈ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്നും കടൽ വെള്ളരി പിടികൂടിയത് .

നിരോധിത കടൽ വെള്ളരി അനധികൃതമായി കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു . നീളമുള്ള വെള്ളരിയുടെ ആകൃതിയിലുള്ള ജീവിയാണ് കടല്‍ വെള്ളരി. ഇവയെ കറുപ്പ് ചുവപ്പ് നിറങ്ങളില്‍ മഞ്ഞ വരകളോടെ കാണാം. പരമാവധി രണ്ട് മീറ്റര്‍വരെ ഇവയ്ക്ക് നീളമുണ്ട്. ഭക്ഷണാവശ്യത്തിനും, മരുന്നുകള്‍ക്കും ഇവയെ ഉപയോഗപ്പെടുത്താറുണ്ട്.

വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന, അതീവ സംരക്ഷണം ആവശ്യമായ ജീവികളാണ് കടല്‍ വെള്ളരി. ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

 

Related Articles

Back to top button