IndiaLatest

രണ്ട് ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കര്‍ണാടക വിടുന്നു

“Manju”

സ്വന്തം ലേഖകൻ

 

ബംഗലൂരു ഉള്‍പ്പടെ കര്‍ണാടകയുടെ വിവധ ഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന 2.4 ലക്ഷത്തില്‍ പരം ആന്യസംസ്ഥാന തൊഴിലാളില്‍ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോകുന്നതിനുളള അപേക്ഷ നല്‍കി കഴിഞ്ഞു.

അപേക്ഷകളുടെ ആധിക്യം കാരണം പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഗവണ്മെന്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഭൂരിപക്ഷം അപേക്ഷകളും ബീഹാര്‍, രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, കേരള എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ദന്‍ & ദിയു, ലക്ഷദീപ്, അന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുമുളളവരുടെ അപേക്ഷകളും ഈകൂട്ടത്തില്‍ ഉണ്ട്.

എന്നാല്‍ ലഭിച്ച അപേക്ഷള്‍ കണക്കാക്കുമ്പോള്‍ വളരെ കുറുച്ചു പേരെ മാത്രമേ ഗവേണ്‍മെന്‍റിന് നാടിലെത്തിക്കാൻ സാധിച്ചിട്ടുളളു. ഇതിനു പ്രധാനകാരണം തൊഴിലാളികളെ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലെ അധികൃതര്‍ അപേക്ഷകളിന്മേല്‍ അനുമതി നല്‍കുന്നതിലുളള കാലതാമസമാണ്. ഇന്നലെ മാത്രം ട്രെയിന്‍ മുഖാന്തരം 1,200 പേരെ ലക്ക്നൗവിലും 1200 പേരെ ജാര്‍കണ്ഡിലും എത്തിച്ചു.

Related Articles

Back to top button