KeralaLatest

സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ചിലൂടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യം ലഭ്യമാക്കി വാഴത്തോപ്പ് ജി എല്‍ പി സ്‌കൂള്‍

“Manju”

ചെറുതോണി:സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ചിലൂടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യം ലഭ്യമാക്കി വാഴത്തോപ്പ് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ . സ്മാര്‍ട്ട് ഫോണുകളുടെയും പഠനോപകരണങ്ങളുടെയും വിതരണോല്‍ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ്ജ് പോള്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം സെലിന്‍ വില്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങ് ശാസ്ത്രജ്ഞന്‍ ജയന്‍ പി പി മുഖ്യ അതിഥിയായിരുന്നു. ഹെഡ്മാസ്റ്റര്‍ പി .കെ. ശശി മോന്‍, വി .എ ബിനു, പി .എസ് രവി, ലിസമ്മ സി.എം തുടങ്ങിയവര്‍ സംസാരിച്ചു.അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ തിരുവിതാംകൂര്‍ ശാഖാംഗങ്ങള്‍ സമാഹരിച്ച സ്മാര്‍ട്ട്‌ഫോണുകളും പഠനോപകരണങ്ങളും സ്‌കൂളിന് കൈമാറി. സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ചിലൂടെ നിര്‍ധനരായ 10 കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളും അഞ്ചു കുട്ടികള്‍ക്ക് ടെലിവിഷനും ലഭ്യമാക്കി.വൈദ്യുതി ഇല്ലാതിരുന്ന കുട്ടികളുടെ വീട് വയറിങ് നടത്തി വൈദ്യുതി കണക്ഷന്‍ എടുത്ത് നല്‍കുകയും കേബിള്‍ കണക്ഷന്‍ നല്‍കിയും കേടായ ഉപകരണങ്ങള്‍ നന്നാക്കി എടുത്തും ആണ് എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം എന്ന ലക്ഷ്യം കൈവരിച്ചത്.

Related Articles

Back to top button