KeralaLatest

നെയ്യാറ്റിൻകരയിൽ കുടുംബസംഗമം നടന്നു

“Manju”

നെയ്യാറ്റിൻകര : ശാന്തിഗിരി ആശ്രമം, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ ശാന്തിഗിരി ആശ്രമം, നെയ്യാറ്റിൻകര ഏരിയയുടെ കുടുംബ സംഗമം ഞായറാഴ്ച (08.10.2023) രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയ ഓഫീസിൽ വച്ച് നടന്നു. ചടങ്ങിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 72 സംവത്സരങ്ങളിലെ ത്യാഗ ജീവിതത്തെക്കുറിച്ചും ശാന്തിഗിരി പരമ്പരയെ നയിക്കുവാൻ എക്കാലത്തും ഒരു ഗുരുസ്ഥാനം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്ന് നാം കാണുന്ന ശാന്തിഗിരിയുടെ വളർച്ചയെക്കുറിച്ചും പരമ്പരക്ക് പ്രാർത്ഥനയുടെ മാഹാത്മ്യത്തെക്കുറിച്ചും സുദീർഘമായി സംസാരിച്ചു. എല്ലാ ഗുരുഭക്തരും വിശ്വാസത്തിൽ അടിയുറച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വാമി വിശദീകരിച്ചു.


വാസശ്രീ പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര ഏരിയയുടെ ധനസഹായം സ്വാമി വിതരണം ചെയ്തു. സത്സംഗത്തിൽ ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയ ഹെഡ് (അഡ്മിനിസ്ട്രേഷൻ) സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ചടങ്ങിന് ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയ അസിസ്റ്റൻറ് മാനേജർ (അഡ്മിനിസ്ട്രേഷൻ) ശശീന്ദ്രദേവ്.കെ സ്വാഗതവും ശാന്തിഗിരി മാതൃമണ്ഡലം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി കൺവീനർ ലൈല.വി.എസ്. കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button