Latest

സ്വര്‍ണവിലയില്‍ നേരീയ കുറവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 35,720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. 4465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 35,800 ആയിരുന്നു സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില.

Related Articles

Back to top button