KeralaLatest

സന്ന്യാസദീക്ഷാചടങ്ങുകൾ രാവിലെ 8.30 ന് ആരംഭിക്കും

പ്രഭാത ഭക്ഷണ സൗകര്യം സ്പിരിച്ച്വൽ സോൺ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

“Manju”

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിൽ സന്ന്യാസദീക്ഷാ ചടങ്ങുകൾ നാളെ(24-10-2023 ചൊവ്വാഴ്ച) രാവിലെ 8.30 ന് ആരംഭിക്കുന്നതാണ്.  വിജയദശമി ദിവസമായ നാളെ രാവിലെ 8.30 മണിമുതൽ ദീക്ഷാ ദാനചടങ്ങുകൾ ആരംഭിക്കും എല്ലാവരേയും രാവിലെ തന്നെ ചടങ്ങുകളിലേക്ക്  ക്ഷണിക്കുന്നതായും  അതോടൊപ്പം വിദ്യാരംഭവും നടക്കുന്നതായും ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. സന്ന്യാസദീക്ഷാ ചടങ്ങുകളിൽ പങ്കെടുക്കുവാനെത്തുന്ന എല്ലാവർക്കുമുള്ള പ്രഭാത ഭക്ഷണം സ്പിരിച്ച്വൽ സോൺ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്.  സന്ന്യാസി സന്ന്യാസിമാർ ബ്രഹ്മചാരിബ്രഹ്മചാരണിമാർ തുടങ്ങിയവരുടെ രക്ഷാകർത്താക്കൾക്കും ബന്ധുജനങ്ങൾക്കും പുറമേ നിയുക്തരായ സന്ന്യാസിനിമാരുടെ ബന്ധുക്കൾ സുഹൃത്തുക്കൾ അധ്യാപകർ സഹപ്രവർത്തകർ തുടങ്ങി നിരവധിപേർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തും. ഉച്ചയ്ക്ക് 12.30 മണിക്ക് അനുമോദന സമ്മേളനം ബഹു കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന എല്ലാവരുടേയും സൗകര്യാർത്ഥമാണ് പ്രഭാത ഭക്ഷണം സ്പിരിച്ച്വൽ സോൺ ഓഡിറ്റോറിയത്തിലേർപ്പെടുത്തിയിട്ടുള്ളതെന്ന് ആശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു.

Related Articles

Back to top button