IndiaLatest

ലോക്സഭാംഗങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കി 311 പേർ; ഒന്നാം ഡോസ് എടുത്തത് 500 പേർ

“Manju”

ന്യൂഡൽഹി: ലോക്സഭാംഗങ്ങളിൽ 311 പേർ രണ്ടു ഡോസ് വാകിനുകളും എടുത്തതായി സ്പീക്കർ ഓം ബിർള. 500 ലേറെ പേർ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചെന്നും റിപ്പോ‍‍‍ര്‍ട്ടിൽ പറയുന്നു.

ലോകസഭാംഗങ്ങൾക്ക് ആർ.ടി.പി.സി.ആർ പരിശോധന ഫലം വേഗം ലഭിക്കാനുള്ള സംവിധാനം നിലവിലുണ്ട്. 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന മികച്ച സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും സ്പീക്കർ പറഞ്ഞു. നിലവിലെ അംഗങ്ങളിൽ 23 പേർ മറ്റ് ചില രോഗാവസ്ഥയുള്ളതിനാൽ വാക്‌സിനെടുത്തിട്ടില്ല.

ലോക്സഭയിൽ അംഗങ്ങൾക്ക് ഇരിക്കാനുള്ള സംവിധാനത്തിൽ ക്രമീകരണം നടത്തിയിട്ടുണ്ട്. ലോകസഭാ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് സഭയുടെ അകത്തും പുറത്തുമായി ഏകദേശം 380ഓളം യോഗങ്ങൾ കൊറോണ കാലഘട്ടത്തിൽ നടന്നതായും ഓം ബിർള അറിയിച്ചു.

Related Articles

Back to top button