ArticleEntertainmentLatest

സി. കേശവന്‍ -വിപ്ലവകാരിയും ഭരണാധികാരിയും 

“Manju”

സി കേശവൻ ധീരരനായ ഭരണകർത്താവും വശ്യവചസ്സായ പ്രാസംഗികനും സവര്‍ണ്ണമേധാവിത്തത്തിനു എതിരേയുള്ള സമരത്തിന്റെ മുന്നണി പ്പോരാളിയായിരുന്നു നിവർത്തന പ്രക്ഷോഭത്തിന്റെ അമരക്കാരിൽ ഒരാളുമായിരുന്നു.

തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയും കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനും ആയിരുന്ന അദ്ദേഹം നടത്തിയ കോഴഞ്ചേരി പ്രസംഗം അന്ന് വളരെ വിവാദങ്ങൾ ഉയർത്തിയുരുന്നു .

സി. കേശവന്‍റെ ജന്മദിനമാണ് മേയ് 23.
1891 മേയ് 23 ന് മയ്യനാടാണ് സി. കേശവന്‍ ജനിച്ചത്.

രാഷ്ട്രീയ ആചാര്യന്‍, സാഹിത്യ നായകന്‍, മികച്ച ഭരണാധികാരി… അങ്ങനെ നീളുകയാണ് സി. കേശവനെപ്പറ്റിയുള്ള വിശേഷണങ്ങള്‍. കേരള രാഷ്ട്രീയത്തിലെ ഈ അതികായന്‍ ഒരു ഗായകനും നടനും കൂടിയായിരുന്നു

മയ്യനാടും പാലക്കാടും അധ്യാപകനായിരുന്ന ശേഷം മ്യാന്‍മാറലേക്ക് പോയി. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു.

അഭിഭാഷക വൃത്തിയില്‍ നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ സി. കേശവന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിലൊരാളാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി നിവര്‍ത്തന പ്രക്ഷോഭണത്തില്‍ പങ്കെടുത്തു.

1948 ല്‍ പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ അംഗമായി. തിരു-കൊച്ചി സംയോജനകാലത്ത് സി.കേശവന്‍ സംസ്ഥാന കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായിരുന്നു. 1951-52 കാലത്ത് മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു.

1935 മെയ് 12 ന് സി. കേശവന്‍ കോഴഞ്ചേരിയില്‍ നടത്തിയ പ്രസംഗം തിരുവിതാംകൂറില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു.

ജീവിതസമരം എന്ന ആത്മകഥ സി. കേശവന്‍റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. സി.വി. കുഞ്ഞുരാമന്‍റെ മകള്‍ വാസന്തിയാണ് കേശവന്‍റെ ഭാര്യ. അദ്ദേഹത്തിന്‍റെ പുത്രനാണ് കെ. ബാലകൃഷ്ണന്‍.

1969 ജൂലൈ ഏഴാം തീയതി സി. കേശവന്‍ അന്തരിച്ചു

എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവർത്തന പ്രക്ഷോഭം നടന്നത്. അദ്ദേഹം

കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു

Related Articles

Back to top button