KeralaLatestThiruvananthapuram

അന്താരാഷ്ട്രാ സെമിനാറിൽ റഞ്ജിത വി.യ്ക്കും എസ്. ഷാബുവിനും ബെസ്റ്റ് പെർഫോമർ മെഡൽ.

പരമ്പരാഗത ആയോധനകലകൾ, സിദ്ധ വൈദ്യം എന്നീ മേഖലകളിലൂന്നിയ സെമിനാറാണ് ജനുവരി16 ന് നടന്നത്.

“Manju”

  

തിരുവനന്തപുരം : ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ട്രെഡിഷണൽ മാർഷ്യൽ ആർട്സ്, സിദ്ധ വർക് ഷോപ്പ് & അവാർഡ് സെറിമണിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രസന്റേഷനിൽ രഞ്ജിത വി., എസ്. ഷാബു എന്നിവർക്ക് ബെസ്റ്റ് പെർഫോമർ മെഡൽ.

തിരുവനന്തപുരം അമരവിളയിൽ സ്ഥിതിചെയ്യുന്ന ചരിത്രമാളിക കേരള ഹിസ്റ്റോറിക്കൽ ആൻറ്എഡ്യൂക്കേഷണൽ റിസർച്ച് മ്യൂസിയവും യു.എസ്സ്.., ന്യൂജേഴ്സി മൽട്ടിവേഴ്സിറ്റിയുടേയും സംയുക്താഭിമുഖ്യത്തിലാണ് അന്താരാഷ്ട്രാ കോൺഫറൻസ് സംഘടിപ്പിച്ചത്. സി.എം..സി.റ്റി.എം..-2024 ന്റെ ഭാഗമായി വിവിധയിനം യോഗമുറകൾ, കളരിപ്പയറ്റ്, സർഗ്ഗാത്മകവാസനകളെ പ്രോത്സാഹിപ്പിക്കത്തക്കവണ്ണമുള്ള ഭരതനാട്യം, സംഗീതം, നൃത്തം തുടങ്ങിയ വിവിധയിനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. 16.01.2024 ചൊവ്വാഴ്ച നടന്ന സെമിനാറിൽ ആരോഗ്യം, സിദ്ധചികിത്സ, സിദ്ധവൈദ്ധ്യം, ഔഷധസസ്യങ്ങൾ എന്നീ വിഷയങ്ങളിലൂന്നിയ പോസ്റ്റർ, ഓറൽ പ്രെസൻേറഷനുകൾ നടന്നു. ഇതിൽ ‘’റിട്രോസ്പെക്ടിംഗ് ദ ഫാർമക്കോഗ്നോസ്റ്റിക്കൽ ഇവാലുവേഷൻ ഓഫ് ജാമുൻ ട്രീ ‘’ അഥവാ “ഞാവൽ മരത്തിൻെറ ബാഹീകവും, രസതന്ത്രവും, ഔഷധമൂല്യവും എന്നിവയിലുള്ള വിലയിരുത്തൽ “ എന്ന വിഷയത്തിലാണ് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഗുണപാഠം മരുൻതിയൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ വി.രഞ്ജിത ക്ലാസ് നയിച്ചത്. പ്രൊഫ. രഞ്ജിതയ്ക്ക് ബെസ്റ്റ് പെർഫോമർ മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ തന്നെ ഹൌസർജൻ എസ്.ഷാബു ‘’സിദ്ധർ യോഗം’’ എന്ന വിഷയത്തിൽ ഓറൽ പ്രസൻേറഷനിൽ ബെസ്റ്റ് പെർഫോമർ മെഡലും, സർട്ടിഫിക്കറ്റും കരസ്ഥമാക്കി. രാവിലെ 10:00 മണിയോടെ ആരംഭിച്ച പരിപാടികൾ വൈകിട്ട് 07:30 ന് സമാപിച്ചു. ചരിത്രമാളിക മ്യൂസിയത്തിലെ കാഴ്ചകൾ പങ്കെടുത്തവർക്ക് നവ്യാനുഭവമായി.

Related Articles

Back to top button