IndiaKeralaLatest

ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ല

“Manju”

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ബി.ജെ.പിയിൽ സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും ബി.ജെ.പി സ്ഥാനാർത്ഥികളെ കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് അധികാരത്തിലെത്താൻ 71 സീറ്റിന്റെ ആവശ്യമില്ല. 40 സീറ്റുകിട്ടിയാൽ മറ്റു കക്ഷികൾ ബി.ജെ.പിക്കൊപ്പം വരുമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.

നേരത്തെ ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനായിരുന്നു കമ്മിറ്റിയിലുൾപ്പെട്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്.

Related Articles

Back to top button