KeralaLatestThiruvananthapuram

ടി പി ആര്‍ കുറഞ്ഞ ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച്‌ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിപിആര്‍ വളരെ കുറവുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം വാരാന്ത്യ ലോക്ഡൗണ്‍ തുടരണോ എന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും തീരുമാനമെടുക്കും.

രണ്ടു ദിവസങ്ങള്‍ കൂടിയേ നിലവിലെ നിയന്ത്രണങ്ങള്‍ ഉണ്ടാവുകയുള്ളൂ. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചതിനോളം എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. ഇതിനോടകം ടിപിആര്‍ പത്തില്‍ താഴെക്ക് എത്തുമെന്ന് കണക്കുകൂട്ടിയെങ്കിലും നിലവില്‍ പത്ത് ശതമാനം കടന്ന് തന്നെയാണ് കണക്കുള്ളത്.

അതിതീവ്ര വ്യാപനമേഖലകളുടെ എണ്ണം കുറയുന്നതാണ് ആശ്വാസം. നിലവില്‍ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തില്‍ കൂടുതല്‍ ടിപി നിരക്കുള്ളത്. എട്ട് ശതമാനത്തിനും മുപ്പത് ശതമാനത്തിനും ഇടയില്‍ ടിപിആര്‍ ഉള്ള മേഖലകളാണ് സംസ്ഥാനത്ത് എണ്‍പത് ശതമാനവും. ഇത് കുറക്കുന്നതാവും കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തു

Related Articles

Back to top button