AlappuzhaKeralaLatest

പുസ്തകവണ്ടി യാത്രതുടങ്ങി

“Manju”

 

മാവേലിക്കര:

പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുസ്തകവുമായി ആവശ്യക്കാരുടെ വീടുകളിലേക്കെത്തുന്ന പുസ്തകവണ്ടി പദ്ധതിക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്യൂണിക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ വായനദിനത്തിൽ തുടക്കം കുറിച്ചു. പുസ്തകവണ്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് നിർവഹിച്ചു. കെ.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ് പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. കമ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ വർഗീസ് പോത്തൻ അധ്യക്ഷനായി. ഓർത്തഡോക്സ് സഭ ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ.സോനു ജോർജ്, ഫാ.ജേക്കബ് ജോൺ കല്ലട, സാൽവേഷൻ ആർമി ഡിവിഷനൽ കമാൻഡർ മേജർ ജസ്റ്റിൻ രാജ്, കെ.സി.സി മേഖല പ്രസിഡന്റ് റവ.ജോർജ് ജോസ്, ജൂലി കെ.ജോൺ, നിഖിത് കെ.സഖറിയ, സുബി വർഗീസ്, മേജർ ജോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പുസ്തകം ആവശ്യമുള്ളവർക്ക് ആഴ്ചയിലൊരു ദിവസം പുസ്തകം വീട്ടിൽ എത്തിച്ചു കൊടുക്കുകയും വായിച്ച ശേഷം അടുത്ത ആഴ്ച തിരികെ വാങ്ങി പുതിയ പുസ്തകം നൽകുകയും ചെയ്യുന്ന സഞ്ചരിക്കുന്ന വായനശാലയാണ് പുസ്തകവണ്ടി പദ്ധതി.

Related Articles

Back to top button