IndiaLatest

പുതിയ ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് സാധ്യത

“Manju”

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ പുതിയ വകഭേദങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഐഎല്‍ബിഎസില്‍ വിവിധ സാമ്പിളുകള്‍ പരിശോധിച്ച്‌ വരികയാണെന്ന് വിദഗ്ധര്‍ അറിയിച്ചു.

ഒമിക്രോണിന് ആകെ 8 വകഭേദങ്ങളുണ്ട്, അതില്‍ ഒന്ന് പ്രൈം ആണ്. കൗമാരക്കാര്‍ വഴി വകഭേദങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. പൂര്‍ണമായി കുത്തിവയ്പ് എടുക്കാത്തതിനാല്‍ കുട്ടികളില്‍ അപകടസാധ്യത കൂടുതലാണെന്ന്. പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുകയാണ്.
അതേസമയം നേരത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആര്‍ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോക്ടര്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞിരുന്നു.

Related Articles

Back to top button