LatestThiruvananthapuram

തലസ്ഥാനത്തെ ഒന്‍പത് വാര്‍ഡുകളില്‍ സിക്ക വൈറസ് ഭീതി

“Manju”

തിരുവനന്തപുരം: തലസ്ഥാനത്ത് കിംസ് ആശുപത്രിയ്ക്ക് സമീപത്തെ ഒന്‍പത് വാര്‍ഡുകള്‍ സിക്ക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തിയതായി ജില്ലാ ആരോഗ്യ വിഭാഗം. കരിക്കകം, കടകംപള്ളി, കുന്നുകുഴി, പട്ടം തുടങ്ങി 9 നഗരസഭാ വാര്‍ഡുകള്‍ സിക്ക വൈറസ് ബാധിത പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം.

സിക്ക സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘംജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി. സിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കുമെന്ന് ഡിഎംഒ കെ എസ് ഷിനു പറഞ്ഞു. കൊതുക് നിര്‍മാര്‍ജനം കാര്യക്ഷമമാക്കും.

ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച്‌ സാഹചര്യം വിലയിരുത്തുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കൊണ്ടു പോകുന്നുവെന്ന് ഉറപ്പ് വരുന്നത് വരെ കേന്ദ്ര സംഘം കേരളത്തില്‍ തുടരും.പരിസര മലിനീകരണം തടയാനും കൊതുക് നശീകരണത്തിനും പൊതുജനങ്ങളുടെ സഹകരണം ജില്ല ആരോഗ്യ വിഭാഗം അഭ്യര്‍ത്ഥിച്ചു.വൈറസ് ബാധിത മേഖലകളില്‍ നിന്നയച്ച കൂടുതല്‍ പരിശോധന ഫലങ്ങള്‍ പുറത്ത് വരും.

Related Articles

Back to top button