LatestThiruvananthapuram

പ്ലസ് ടു, വി എച്ച്‌ എസ് ഇ പരീക്ഷാ ഫലം ജൂലൈ 30നകം

“Manju”

തിരുവനന്തപുരം: പ്ലസ് ടു, വി എച്ച്‌ എസ് ഇ പരീക്ഷാ ഫലം ജൂലൈ 30നകം പ്രസിദ്ധീകരിക്കും. ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,46,471 കുട്ടികള്‍ റെഗുലര്‍ സ്ട്രീമിലും 990 വിദ്യാര്‍ഥികള്‍ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെണ്‍കുട്ടികളും 2,06,566 ആണ്‍കുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. ജൂണ്‍ ആദ്യം എഴുത്ത് പരീക്ഷയുടെ ചോദ്യപേപ്പര്‍ മൂല്യനിര്‍ണയം ആരംഭിച്ചപ്പോഴും പ്ലസ് ടു പ്രാക്ടികല്‍ പരീക്ഷകള്‍ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയം ജൂണ്‍ 19 ഓടെ അവസാനിച്ചു.
മേയ് 28 ന് പ്ലസ്ടു പ്രാക്ടികല്‍ പരീക്ഷകള്‍ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തില്‍ രണ്ട് മാസത്തോളമായി പ്രാക്ടികല്‍ പരീക്ഷകള്‍ നടക്കുകയാണ്. പല സ്‌കൂളുകളും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആണ്. അതിനാല്‍ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കല്‍ പരീക്ഷ വേറെ സ്‌കൂളുകളില്‍ വച്ചാണ് നടക്കുന്നത്.

അതും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ മാത്രമേ പരീക്ഷ നടത്താന്‍ സാധിക്കുകയുള്ളൂ. സാധാരണ ഗതിയില്‍ ഒരു ലാബില്‍ പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തുന്നത്ര കുട്ടികളെ കോവിഡ് പ്രോട്ടോകോള്‍ വച്ച്‌ ഒരേ സമയം പരീക്ഷ ചെയ്യിക്കാന്‍ സാധിക്കില്ല. ഇതിനാലുള്ള താമസവും പരീക്ഷ നീണ്ടതിന് കാരണമായി.

ജൂലൈ 12 ന് പ്രാക്ടികല്‍ പരീക്ഷ അവസാനിച്ചു. എന്നാല്‍ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ജൂലൈ 13നാണ് അവസാനിച്ചത്. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയ കുട്ടികള്‍ക്കുള്ള പ്രാക്ടികല്‍ പരീക്ഷ വ്യാഴവും വെള്ളിയുമായി നടത്തുകയാണ്.

Related Articles

Back to top button