IndiaLatest

മൃഗസംരക്ഷണം, ക്ഷീര മേഖലയ്ക്ക് പ്രത്യേക പാക്കേജ്‌

“Manju”

ന്യൂഡല്‍ഹി ; മൃഗസംരക്ഷണ, ക്ഷീര മേഖലയുടെ പുരോഗതിക്കായുള്ള പ്രത്യേക പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കി. മൃഗസംരക്ഷണമേഖലയില്‍ 5 വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 9800 കോടി രൂപ അടക്കം 54,618 കോടിയുടെ നിക്ഷേപം നടത്തും. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ എല്ലാ പദ്ധതികളും രാഷ്‌ട്രീയ ഗോകുല്‍ മിഷന്‍, ദേശീയ ക്ഷീര വികസന പദ്ധതി (എന്‍.പി.ഡി.ഡി), ദേശീയ കന്നുകാലി ദൗത്യം (എന്‍.എല്‍.എം), കന്നുകാലി സെന്‍സസ്, ഇന്റഗ്രേ​റ്റഡ് സാമ്പിള്‍ സര്‍വേ തുടങ്ങിയ വിഭാഗങ്ങളിലായി ലയിപ്പിച്ചാണ് പാക്കേജ് നടപ്പാക്കുക.

തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ വികസനവും സംരക്ഷവും ലക്ഷ്യമിട്ടാണ് രാഷ്‌ട്രീയ ഗോകുല്‍ മിഷന്‍ ആവിഷ്കരിച്ചത്. എന്‍.പി.ഡി.ഡി പദ്ധതിവഴി 8900 പാല്‍ കൂളറുകള്‍ സ്ഥാപിക്കും. എട്ട് ലക്ഷത്തിലധികം പാല്‍ ഉല്‍പാദകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ദിവസം 20 ലക്ഷം ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കും. 4500 ഗ്രാമങ്ങളില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സിയുടെ ധനസഹായത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും.

Related Articles

Back to top button