കൊച്ചി:കൊച്ചിയില്‍ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം .കൊച്ചി പനമ്പള്ളി നഗര്‍ വിദ്യാനഗര്‍ കോളനിയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്.
മുകളില്‍ നിന്ന് നിര്‍മാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ബീം വീഴുമ്പോള്‍ നാല് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ഒരാള്‍ക്ക് രക്ഷപ്പെടാനായില്ല. ഇദ്ദേഹം തൂണിന് മുകളില്‍ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്.മൃതദേഹം പുറത്തെടുക്കാനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ തുടരുകയാണ്.