IndiaLatest

ഇന്ത്യയ്ക്ക് വന്‍ പദ്ധതികള്‍ ആവശ്യം; പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: ഇന്ത്യയ്ക്ക് വന്‍ പദ്ധതികള്‍ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നിലവിലെസ്ഥിതി തുടരുന്നത് അംഗീകരിക്കാനാവില്ല. ഉദ്യോഗസ്‌ഥരുടെ നയം മാറണം. സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയും ഓസ്‌ട്രേലിയയും സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ഇന്നലെ നടന്ന വെര്‍ച്ച്‌വല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയന്‍ വ്യാപാരകാര്യ മന്ത്രി ഡാന്‍ ടെഹാനുമാണ് കരാറുകളില്‍ ഒപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണും യോഗത്തില്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള തന്റെ മൂന്നാമത്തെ ആശയവിനിമയമാണിതെന്ന് കരാര്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് വ്യാപാര കരാറില്‍ ഒപ്പിട്ടതെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.

Related Articles

Back to top button