IndiaLatest

വെന്റിലേറ്റര്‍ കിടക്കയ്‌ക്കരികില്‍ ഒരു വിവാഹം

“Manju”

ഗയ : അമ്മയുടെ മരണക്കിടയ്‌ക്കരികില്‍ മകള്‍ക്ക് മാംഗല്യം . ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം . മകളുടെ വിവാഹം നടന്ന് കാണണമെന്ന് ഏറെ ആഗ്രഹിച്ച അമ്മ മരണത്തോട് മല്ലിടവേയാണ് അവസാന ആഗ്രഹമെന്ന നിലയില്‍ മകളുടെ വിവാഹം നടത്തിയത്.
ഗയ ജില്ലയിലെ ഗുരാരു ബ്ലോക്കിലെ ബാലി ഗ്രാമവാസിയാണ് പൂനം വര്‍മ. ഏതാനും ദിവസങ്ങളായി ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ പൂനം ഏറെ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഞായറാഴ്ച ആരോഗ്യനില വളരെ വഷളായി.
തുടര്‍ന്ന് വീട്ടുകാര്‍ പൂനത്തെ ഗയയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നില ഗുരുതരമായി തുടര്‍ന്നു. പ്രതീക്ഷയ്‌ക്ക് വകയില്ലായെന്ന ഡോക്ടര്‍മാരുടെ വാക്കുകളും വീട്ടുകാരെ ഏറെ വിഷമിപ്പിച്ചു . തുടര്‍ന്ന് വീട്ടുകാര്‍ പൂനത്തിന്റെ ഏറെ നാളായുള്ള ആഗ്രഹം നിറവേറ്റാന്‍ തീരുമാനിച്ചു . മകള്‍ ചാന്ദ്‌നി കുമാരിയുടെ വിവാഹം .
ചാന്ദ്‌നിയുടെ വിവാഹ നിശ്ചയമാണ് യഥാര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്നെങ്കിലും അമ്മയെ സന്തോഷിപ്പിക്കാനായി അവര്‍ ഇന്ന് വിവാഹ ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. പൂനത്തിന്റെ വെന്റിലേറ്റര്‍ കിടക്കയ്‌ക്കരികില്‍ വധുവായി അണിഞ്ഞൊരുങ്ങി മകള്‍ എത്തി . ഒപ്പം വരനായ സുമിത് ഗൗരവും. മകളുടെ വിവാഹം ഏറെ സന്തോഷത്തോടെയാണ് പൂനം കണ്ടത് . വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍, പൂനം മരണപ്പെടുകയും ചെയ്തു.

Related Articles

Back to top button