IndiaLatest

അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

“Manju”

ലക്‌നൗ : രാജ്യത്തെ അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അലഹബാദ് ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വെളുത്ത കോട്ടും, കറുത്ത ഗൗണും കെട്ടുമടങ്ങിയ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അശോക് പാണ്ഡെയാണ് ഹര്‍ജി നല്‍കിയത്.

അഭിഭാഷകരുടെ വസ്ത്രങ്ങള്‍ രാജ്യത്തെ കലാവസ്ഥയ്ക്ക് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൗണ്‍ കെട്ടുന്ന രീതിയ്ക്ക് ക്രിസ്ത്യന്‍ മതവുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഹര്‍ജിയില്‍ കേന്ദ്രത്തോടും അഭിപ്രായം തേടി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആഗസ്റ്റ് 18 നകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കോടതിയില്‍ എത്തുമ്പോമ്പോള്‍ ഗൗണ്‍ കെട്ടണമെന്നാണ് അഭിഭാഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ഉണ്ട്.

Related Articles

Back to top button