InternationalLatest

കെനിയയുടെ മുന്‍ പ്രസിഡന്റ് എംവായ് കിബക്കി അന്തരിച്ചു

“Manju”

നയ്റോബി ; കെനിയയുടെ മുന്‍ പ്രസിഡന്റ് എംവായ് കിബക്കി (90) അന്തരിച്ചു. 2 തവണയായി 2013 വരെ പ്രസിഡന്റായിരുന്ന കിബക്കി മൂന്നാമതും ജയിച്ചെങ്കിലും രൂക്ഷമായ വംശീയ കലാപത്തെ തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു.

2007 ല്‍ അദ്ദേഹം രണ്ടാമതു ജയിച്ച തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരംഭിച്ച്‌ രൂക്ഷമായ പ്രക്ഷോഭം നടന്നിരുന്നു. 6 ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായ ഈ വംശീയ പ്രക്ഷോഭത്തില്‍ യുഎന്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.

മാന്യനായ രാഷ്ട്രീയക്കാരനും മികച്ച ഭരണാധികാരിയുമായിരുന്നു കിബക്കിയെന്ന് പ്രസിഡന്റ് ഉഹുറു കെന്യാറ്റ അനുസ്മരിച്ചു.

Related Articles

Back to top button