IndiaKeralaLatest

ലോകരാജ്യങ്ങളെ വിറപ്പിച്ച്‌ കൊവിഡ്

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.12 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 2.73 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം മൂന്ന് ലക്ഷം കടന്നു. നിലവില്‍ 28 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി മുപ്പത്തിയൊമ്ബത് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button