IndiaLatest

കാറിലെ മുന്നിലെ യാത്രികനും എയര്‍ബാഗ്​ നിര്‍ബന്ധം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഡ്രൈവര്‍ക്ക്​ പുറമേ മുന്‍സീറ്റിലെ യാത്രികനും എയര്‍ബാഗ്​ നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. 2021 ഏപ്രില്‍ ഒന്നിന്​ ശേഷം നിര്‍മിക്കുന്ന കാറുകള്‍ക്കാണ്​ എയര്‍ബാഗ്​ നിര്‍ബന്ധമാക്കിയത് . കേന്ദ്ര ​ഗതാഗത-ഹൈവേ മന്ത്രാലയമാണ്​ ഉത്തരവിറക്കിയത്​.
എന്നാല്‍ ഇപ്പോള്‍ നിര്‍മാണം നടക്കുന്ന കാറുകളില്‍ 2021 ആഗസ്റ്റ്​ 31ന്​ മുമ്പ്​ എയര്‍ബാഗുകള്‍ ഘടിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്​തമാക്കുന്നു. നിലവില്‍ വാഹനങ്ങള്‍ക്ക്​ ഉത്തരവ്​ ബാധകമല്ല.
2019 ജൂലൈയിലാണ്​ ഡ്രൈവര്‍ക്ക്​ എയര്‍ബാഗ്​ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്​. അന്ന്​ കാറുകളുടെ വില അമിതമായി ഉയര്‍ന്നിരുന്നില്ല. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്​ തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌​ രാജ്യത്ത്​ 2019ല്‍ 4.49 ലക്ഷം റോഡപകടങ്ങളാണ്​ നടന്നത്​. ഇതില്‍ 1.5 ലക്ഷം പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി. ലോകത്ത്​ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ.

Related Articles

Back to top button