InternationalLatest

 ടോക്കിയോ ഒളിമ്പിക്‌സ് കായികതാരങ്ങളുടെ കയ്യൊപ്പുമായി സ്മാരകം ഒരുക്കുന്നു

“Manju”

ടോക്കിയോ: ഒളിമ്പിക്‌സിന്റെ സ്മാരകം കയ്യൊപ്പുകളാൽ തയ്യാറാക്കാൻ ഒളിമ്പിക്‌സ് കമ്മറ്റി. ചരിത്രത്തിൽ ആദ്യമായി കാണികളെ അനുവദിക്കാതെ നടക്കാൻ പോകുന്ന ഒളിമ്പിക്‌സ് അവിസ്മരണീയമാക്കാനാണ് എല്ലാ കായിക താരങ്ങളുടേയും ഒപ്പുകൾ ശേഖരിക്കുന്നത്. ലോകത്തിലെ എല്ലാ ഭേദഭാവങ്ങളേയും മാറ്റിവെച്ച് ഒരു ഗ്രാമത്തിൽ എല്ലാവരും ഒരുമിച്ച് കൂടുന്നു. ഒരു മാസം ഒരുമിച്ച് താമസിക്കുന്നു. ഇതാണ് ഒളിമ്പിക്‌സിന് നൽകാവുന്ന ഏറ്റവും വലിയ സമാധാന സന്ദേശമെന്നും അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി അദ്ധ്യക്ഷൻ തോമസ് ബാഷ് പറഞ്ഞു.

ഒളിമ്പിക്‌സ് ഉടമ്പടി ഫലകമെന്ന പേരിലാണ് കായികതാരങ്ങളുടെ ഒപ്പുകൾ ശേഖരിക്കാൻ വലിയ ബോർഡുകൾ തയ്യാറാക്കുന്നത്. ഒപ്പുകളിട്ട ബോർഡുകൾ പ്രത്യേകം കണ്ണാടി ക്കൂട്ടിലാക്കി എക്കാലവും സംരക്ഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും തോമസ് ബാഷ് പറഞ്ഞു. 2019ലെ ഐക്യരാഷ്ട്രസഭയുടെ 74-ാം സെഷനിൽ 193 രാജ്യങ്ങളിൽ 186 രാജ്യങ്ങളും ഒപ്പുവെച്ച സന്ദേശമാണ് ഒളിമ്പിക്‌സ് വേദിയിൽ നടപ്പാക്കുന്നത്. ‘കായികമേഖലയിലൂടേയും ഒളിമ്പിക്‌സിലൂടേയും മികച്ചതും ശാന്തവുമായ ഒരു ലോകം കെട്ടിപ്പടുക്കാം’ എന്ന സന്ദേശമാണ് എല്ലാവരും സ്വീകരിച്ചത്.

ടോക്കിയോ ഒളിമ്പിക്‌സ് ഗ്രാമത്തിലാണ് ഫലകം തയ്യാറാക്കി വച്ചിട്ടുള്ളത്. പതിനായിര ത്തിലേറെ താരങ്ങൾ പങ്കെടുക്കുന്ന മേളയിലെ എല്ലാ താരങ്ങളേയും വിട്ടുപോകാതിരിക്കാൻ വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഫലകത്തിന്റെ ഉദ്ഘാടനം ടോക്കിയോ ഒളിമ്പിക്‌സ് കമ്മിറ്റി ഭാരവാഹികളും തോമസ് ബാഷും ചേർന്ന് നിർവ്വഹിച്ചു.

Related Articles

Back to top button