IndiaLatest

ബലിപെരുന്നാള്‍ തിരക്കിനിടെ ചാവേറാക്രമണം; 35 മരണം

“Manju”

ബാഗ്ദാദ്: ബാഗ്ദാദില്‍ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 മരണം. അറുപതുപേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം ഉണ്ടായത്.
അവസാനവട്ട ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവരാണ് ഇരയായത്.
ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ടെലഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അബു ഹംസ അല്‍-ഇറാഖി എന്ന ചാവേര്‍ ആണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അറിയിച്ചത്.

Related Articles

Back to top button